ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതായി പേമ ഖണ്ഡു തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്ററില്‍ വെള്ളിപെടുത്തി. സുരക്ഷ മുന്‍നിര്‍ത്തി സ്വയം ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്നും താനുമായി ബന്ധപ്പെട്ട എല്ലാവരും കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, നിലവില്‍ അരുണാചല്‍ പ്രദേശില്‍ 1756 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 4531 പേര്‍ രോഗമുക്തരായി. 11 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.