അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണം

കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

Update: 2020-05-25 18:53 GMT

തിരുവനന്തപുരം: ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യമുണ്ടായാല്‍ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മഴ പെയ്ത് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചാല്‍ ഡാം തുറക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. 

Tags:    

Similar News