ഡല്‍ഹിയില്‍ കൊവിഡ് മരണനിരക്ക് കുറഞ്ഞതായി അരവിന്ദ് കെജ്രിവാള്‍

Update: 2020-07-27 06:21 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് മരണനിരക്ക് വന്‍തോതില്‍ കുറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മരണനിരക്ക് ജൂണിനെ അപേക്ഷിച്ച് 44 ശമാനമായി മാറിയെന്നാണ് കെജ്രിവാള്‍ പറയുന്നത്.

''ഡല്‍ഹിയില്‍ കൊവിഡ് മരണഗ്രാഫ് താഴ്ന്നുകഴിഞ്ഞു. ജൂണിനെ അപേക്ഷിച്ച് മരണനിരക്ക് 44 ശതമാനമായി. കൊവിഡ് വ്യാപനം ആരംഭിച്ച ശേഷം മരണനിരക്ക് കുറക്കുകയായിരുന്നു എന്റെ പ്രധാന ലക്ഷ്യം. ഇപ്പോഴും ആശ്വസിക്കാനുളള സമയമായില്ല. മരണനിരക്ക് പൂജ്യമായി മാറേണ്ടതുണ്ട്''- കെജ്രിവാള്‍ പറഞ്ഞു.

കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ സംഭവിച്ച സംസ്ഥാനങ്ങളില്‍ മൂന്നാമത്തേതാണ് ഡല്‍ഹി. ഇതുവരെ സംസ്ഥാനത്ത് 1,30,606 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11,904 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 11,48,75 പേര്‍ രോഗമുക്തരായി. 3,827 പേര്‍ക്ക് ജീവഹാനിയുണ്ടായി.

ഇന്ത്യയില്‍ ഇന്ന് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനുള്ളില്‍ മാത്രം 49,931 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ 708 പേര്‍ മരിച്ചു.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14,35,453 ഉം സജീവ രോഗികള്‍ 4,85,144 ഉം രോഗമുക്തി നേടിയവര്‍ 9,17,568 ഉം മരിച്ചവരുടെ എണ്ണം 32,771ഉം ആണ്. 

Tags:    

Similar News