ആശമാരുടെ സമരം; കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് വീണ ജോര്‍ജ്

Update: 2025-03-21 05:08 GMT
ആശമാരുടെ സമരം; കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചില്ലെന്ന് വീണ ജോര്‍ജ്

കൊച്ചി: ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് വീണ ജോര്‍ജ്. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ റസിഡന്റ് കമ്മിഷണര്‍ വഴി നിവേദനം നല്‍കിയെന്നും ആശാ വര്‍ക്കേഴ്‌സിന്റേത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആശമാരുടെ സമരം 40 ദിവസത്തിലേക്ക് കടന്നു. അതേസമയം, അനിശ്ചിതകാലത്തേക്ക് നടത്തുന്ന ആശമാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, ഷീജ ആര്‍, തങ്കമണി എന്നിവരാണ് നിരാഹാരസമരമിരിക്കുന്നത്.

Tags:    

Similar News