അസമില്‍ പുള്ളിപ്പുലിയുടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെ 13 പേര്‍ക്ക് പരിക്ക് (വീഡിയോ)

Update: 2022-12-27 05:29 GMT

ദിസ്പൂര്‍: അസമില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 13 ഓളം പേര്‍ക്ക് പരിക്കേറ്റു. ജോര്‍ഹട്ട് ജില്ലയിലാണ് സംഭവം. പരിക്കേറ്റവരില്‍ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനത്തില്‍ നിന്ന് മനുഷ്യവാസ കേന്ദ്രത്തിലേക്ക് കടന്ന് വിവിധ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ട പുലി ആളുകളെ ആക്രമിക്കുകയായിരുന്നു. ഒരു വാഹനം പുലി ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

പുലിയെ പിടികൂടാന്‍ ശ്രമം തുടരുകയാണ്. പ്രദേശവാസികളോട് വീടിന് പുറത്തേക്ക് വരരുതെന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരുടെ നില ഗുരുതരമല്ലെന്നും ജോര്‍ഹട്ട് എസ്പി മോഹന്‍ ലാല്‍ മീണയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.


 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പകര്‍ത്തിയ വീഡിയോയില്‍ പുള്ളിപ്പുലി ഒരു കാംപസിനു ചുറ്റും സഞ്ചരിക്കുന്നത് കാണാം. മറ്റൊരു വീഡിയോയില്‍ പുള്ളിപ്പുലി മുള്ളുവേലി ചാടിക്കടന്ന് വാഹനത്തെ ആക്രമിക്കുന്നുമുണ്ട്.

Tags:    

Similar News