അസം വെള്ളപ്പൊക്കം: സ്ഥിതി മെച്ചപ്പെടുന്നതായി റിപോര്‍ട്ട്‌

Update: 2024-07-09 06:51 GMT

ദിസ്പൂര്‍: രൂക്ഷമായ വെള്ളപ്പാക്കം കടുത്ത ദുരിതം വിതച്ച അസമില്‍ സ്ഥിതി മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതത്തിന് നേരിയ ശമനം ഉണ്ടായതായും വെള്ളപ്പൊക്കത്തില്‍ വലയുന്നവരുടെ എണ്ണം 18.80 ലക്ഷമായി കുറഞ്ഞതായും അധികൃതര്‍ അറിയിച്ചു.

നേരത്തേ 24 ലക്ഷം ജനങ്ങളെയായിരുന്നു ദുരന്തം ബാധിച്ചിരുന്നത്. ആയിരക്കണക്കിനു പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ട ദുരന്തത്തില്‍ 52 മരണവും റിപോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ പല ജില്ലകളിലും വെള്ളപ്പൊക്കം ബാധിച്ചിരുന്നു.

കാശിരംഗ ദേശീയോദ്യാനത്തിന്റെ 70 ശതമാനവും വെള്ളത്തില്‍ മുങ്ങിയിരുന്നു. മൂന്നു കാണ്ടാമൃഗങ്ങളും 62 മാനുകളും അടക്കം ദേശീയോദ്യാനത്തില്‍ സംരക്ഷിച്ചിരുന്ന 77 മൃഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായാണ് റിപോര്‍ട്ട്. ബ്രഹ്മപുത്ര, ബരാക് നദി അടക്കമുള്ള നദികളിലും ജല നിരപ്പ് കുറഞ്ഞിട്ടുണ്ട്.

Tags:    

Similar News