എംഎല്‍എ ജിഗ്നേഷ് മേവാനിയെ അസം പോലിസ് അറസ്റ്റ് ചെയ്തു

Update: 2022-04-21 02:02 GMT
എംഎല്‍എ ജിഗ്നേഷ് മേവാനിയെ അസം പോലിസ് അറസ്റ്റ് ചെയ്തു

പലന്‍പൂര്‍: ദലിത് നേതാവും ഗുജറാത്തിലെ വദ്ഗം എംഎല്‍എയുമായി ജിഗ്നേഷ് മേവാനിയെ അസം പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പതിനൊന്നരയോടെ പലന്‍പൂര്‍ സര്‍ക്യൂട്ടിലെ വീട്ടില്‍നിന്നാണ് പോലിസ് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തത്.

അദ്ദേഹത്തെ അസമിലേക്ക് കൊണ്ടുപോകും. ഒരു ട്വീറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

എന്തുവകുപ്പനുസരിച്ചാണ് അറസ്റ്റെന്നോ അതിന്റെ വിശദാംശങ്ങളോ പോലിസ് വെളിപ്പെടുത്തിയില്ല.

അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇന്ന് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നുണ്ട്.

Tags:    

Similar News