അസം തിരഞ്ഞെടുപ്പ്: രണ്ടും മൂന്നും ഘട്ടങ്ങളില്‍ പൗരത്വ ഭേദഗതി നിയമം തിരഞ്ഞെടുപ്പ് വിഷയമാക്കാനൊരുങ്ങി പ്രതിപക്ഷം

Update: 2021-03-28 15:44 GMT

ഗുവാഹത്തി: ആദ്യ ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരേയുളള പ്രതിഷേധം അസമില്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുന്നു. ആദ്യ ഘട്ട വോട്ടെടുപ്പ് ശനിയാഴ്ചയാണ് നടന്നത്. അന്ന് 77 ശതമാനം പേര്‍ വോട്ട് ചെയ്തു. രണ്ടും മൂന്നും ഘട്ട തിരഞ്ഞെടുപ്പാണ് ഇനി ബാക്കിയുള്ളത്.

ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ ബിജെപി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള നിലപാടുകള്‍ വലിയ തോതില്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നില്ല. പ്രതിപക്ഷ കക്ഷികളും ഏറെക്കുറെ മൗനം പാലിച്ചു. അതില്‍ നിന്ന് വ്യത്യസ്തമായി അടുത്ത രണ്ട് ഘട്ടങ്ങള്‍ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ത്താനാണ് പ്രതിപക്ഷ ശ്രമം.

ബിജെപി ആദ്യഘട്ടത്തിലും വികസനത്തിലാണ് ഊന്നാന്‍ ശ്രമിച്ചത്. സിഎഎയെക്കുറിച്ച് പാര്‍ട്ടി നേതാക്കള്‍ വിശദീകരിക്കാനും തയ്യാറായില്ല. എങ്കിലും പ്രതിപക്ഷം നുഴഞ്ഞുയറ്റക്കാര്‍ക്ക് അനുകൂലമാണെന്ന നിലപാട് അവര്‍ ഒട്ടുമിക്ക വേദികളിലും പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.

സിഎഎ ഒരു വിഷയമല്ലെന്നും സംസ്ഥാനത്തെ അത് ഒരു തരത്തിലും ബാധിക്കില്ലെന്നുമാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനൊവാള്‍ പറയുന്നത്. കോണ്‍ഗ്രസ് ഒരു കാരണവശാലും സിഎഎ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയും അസില്‍ പ്രസംഗിച്ചിരുന്നു.

39 സീറ്റിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് മാര്‍ച്ച് 1 നും 40 സീറ്റിലേക്കുള്ള മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 6നും നടക്കും.

Tags:    

Similar News