മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം; ശക്തമായ നടപടി വേണം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Update: 2024-08-12 17:39 GMT

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിച്ചതിനാണ് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ആഷിക്ക,് ക്യാമറാമാന്‍ സിജോ സുധാകരന്‍ ഡ്രൈവര്‍ സജിന്‍ലാല്‍ എന്നിവരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഘര്‍ഷം ചിത്രീകരിച്ചാല്‍ ക്യാമറ തല്ലിപ്പൊട്ടിക്കും എന്നുള്‍പ്പെടെ ഭീഷണിപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ കയ്യേറ്റം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോടും ചീഫ് സെക്രട്ടറിയോടും യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫനും സെക്രട്ടറി അനുപമ ജി നായരും ആവശ്യപ്പെട്ടു.


Tags:    

Similar News