മാധ്യമ പ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ചു; ധര്‍മജന്‍ മാപ്പ് പറയണം: കെയുഡബ്ല്യൂജെ
തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് ചാനല്‍ പ്രതികരണത്തിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് മോശമായി സംസാരിച്ച നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിച്ച് കെയുഡബ്ല്യൂജെ. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനോടാണ് ലൈവ് ടെലിഫോണ്‍ പ്രതികരണത്തില്‍ ധര്‍മജന്‍ മോശമായി പ്രതികരിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ധര്‍മജന്‍ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു, സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗിക അതിക്രമ പരാതിയും ഒക്കെയായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ച അവതാരകയോടാണ് ധര്‍മജന്‍ ഫോണില്‍ മോശമായി സംസാരിച്ചത്.