നിയമസഭാ തിരഞ്ഞെടുപ്പ്; യുപിയില്‍ വൈകീട്ട് അഞ്ച് വരെ 60.44 ശതമാനം പോളിങ്

Update: 2022-02-14 14:20 GMT

ലഖ്‌നോ; നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയില്‍ അഞ്ച് മണിക്ക് പുറത്തുവിട്ട കണക്കനുസരിച്ച് 60.44 ശതമാനം പോളിങ് നടന്നു.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കുകള്‍ പ്രകാരം സഹാറന്‍പൂരിലാണ് കൂടുതല്‍ പോളിങ് നടന്നത്, 67.05 ശതമാനം. അംരോഹ (66.15 ശതമാനം), മൊറാദാബാദ് (64.52 ശതമാനം) എന്നിവിടങ്ങളിലാണ് കൂടുതല്‍ പോളിങ് നടന്ന മറ്റ് മണ്ഡലങ്ങള്‍. 

ഷാജഹാന്‍പൂരിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്, 55.20 ശതമാനം. കൂടാതെ, ബറേലിയില്‍ 57.68 ശതമാനവും സംഭാലില്‍ 56.88 ശതമാനവും ബുഡൗണില്‍ 55.98 ശതമാനവും ബിജ്‌നോറില്‍ 61.44 ശതമാനവും രാംപൂരില്‍ 60.10 ശതമാനവും പോളിങ് രേഖപ്പെടുത്തി.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഏഴ് മണിക്കാണ് തുടങ്ങിയത്.

സഹറന്‍പൂര്‍, ബിജ്‌നോര്‍, അംരോഹ, സംഭാല്‍, മൊറാദാബാദ്, രാംപൂര്‍, ബറേലി, ബുദൗണ്‍, ഷാജഹാന്‍പൂര്‍ തുടങ്ങി ഒമ്പത് ജില്ലകളിലെ 55 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Tags:    

Similar News