വികസനമില്ല; ബിജെപിക്കാരെ വിലക്കി യുപി ഗ്രാമത്തില്‍ പ്രതിഷേധ ബോര്‍ഡ്

Update: 2022-02-07 07:59 GMT

സാംഭാള്‍; യുപിയിലെ സംഭാള്‍ ജില്ലയിലെ ബിഛാപുരി ഗ്രാമത്തില്‍ ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും വിലക്ക് ബോര്‍ഡ് സ്ഥാപിച്ചു. ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും ഗ്രാമത്തില്‍ പ്രവേശിക്കരുതെന്നാണ് ബോര്‍ഡിലുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് സ്വമേധയാ കേസെടുത്തു.

സംഭവം അറിഞ്ഞ ഉടന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദേവേന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി ബോര്‍ഡ് സ്ഥാപിക്കുന്നതിനു നേതൃത്വം നല്‍കിയ നിരഞ്ജന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായി പിടിഐ റിപോര്‍ട്ട് ചെയ്തു. 

ബോര്‍ഡ് സ്ഥാപിച്ച ചിലരില്‍ നിന്ന് പോലിസ് നിര്‍ബന്ധിച്ച് ബോണ്ട് എഴുതി വാങ്ങി.

അധികാരത്തിലെത്തിയിട്ടും ബിജെപി ഗ്രാമത്തില്‍ വികസനം കൊണ്ടുവന്നില്ലെന്നാണ് ബോര്‍ഡ് സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയവര്‍ പറയുന്നത്.

എല്ലാവര്‍ക്കും ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ഭരണഘടനാപരമായ അധികാരമുണ്ടെന്ന് ശര്‍മ പറഞ്ഞു.

Tags:    

Similar News