നിയമസഭാ തിരഞ്ഞെടുപ്പ്: പാര്‍ട്ടിയില്‍ നിന്നും വനിതാ സ്ഥാനാര്‍ഥികള്‍ വേണമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗില്‍ നിന്ന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. സ്ത്രീകളുടെ നേതൃത്വം എല്ലാ പാര്‍ട്ടികളും നല്‍കുന്നുണ്ട്. ആ ഒരു പരിഗണന നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ തിരഞ്ഞെടുപ്പില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. യൂത്ത് ലീഗില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. യൂത്ത് ലീഗിന് അര്‍ഹമായ സീറ്റ് കിട്ടും. എത്ര സീറ്റുകളെന്നത് തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി ഗൗരവമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മുനവ്വറലി ശിഹാബ് പറഞ്ഞു.