നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇന്ന് ബീഹാറിലെത്തും

Update: 2020-09-14 08:09 GMT

ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരുക്കങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സംഘം ഇന്ന് ബീഹാറിലെത്തും.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ കുറിച്ചും കമ്മീഷന്‍ അംഗങ്ങളും ഉന്നതോദ്യോഗസ്ഥരുടെ സംഘവും ചര്‍ച്ച നടത്തും.

ബീഹാറിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്തിറക്കിയിരുന്നു. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം തീരുമാനിക്കാനാണ് മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ചെലവുകളുടെ പരിധി ഉയര്‍ത്തിയേക്കും.

ബീഹാര്‍ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പുകളും നടത്താനും ആലോചനയുണ്ട്. 

Tags:    

Similar News