ആരോഗ്യ പ്രവര്‍ത്തര്‍ക്ക് നേരെ കയ്യേറ്റം; പോലിസ് കേസെടുത്തു

ഹൈദരബാദില്‍ നിന്ന് ലോറിയില്‍ പയ്യോളിയില്‍ എത്തിയ ആളെ സൗകര്യം ഉറപ്പു വരുത്തി ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച് തിരിച്ചു വരുന്നതിനിടെയാണ് അയല്‍വാസികള്‍ സംഘമായെത്തി പയ്യോളി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി പി പ്രജീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ്, നഗരസഭ ജീവനക്കാരന്‍ എസ് എസ് വിശാഖ് എന്നിവരെ കയ്യേറ്റം ചെയ്തത്.

Update: 2020-05-27 15:12 GMT

പയ്യോളി: നഗരസഭാ ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരേ പയ്യോളി പോലിസ് കേസെടുത്തു. ഹൈദരബാദില്‍ നിന്ന് ലോറിയില്‍ പയ്യോളിയില്‍ എത്തിയ ആളെ സൗകര്യം ഉറപ്പു വരുത്തി ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച് തിരിച്ചു വരുന്നതിനിടെയാണ് അയല്‍വാസികള്‍ സംഘമായെത്തി പയ്യോളി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി പി പ്രജീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ്, നഗരസഭ ജീവനക്കാരന്‍ എസ് എസ് വിശാഖ് എന്നിവരെ കയ്യേറ്റം ചെയ്തത്. വീട്ടില്‍ സമ്പര്‍ക്ക വിലക്കിലാക്കിയ ആളെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്വപ്പെട്ട് രാത്രി മണിക്കൂറുകളോളം തടഞ്ഞ് വെച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷയും കൗണ്‍സിലര്‍ ചെറിയാവി സുരേഷ് ബാബുവും സ്ഥലത്തെത്തി.ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം, സി.ഐ ബിജു, എസ് ഐ സുനില്‍ കുമാര്‍ എന്നിവരുടെ നേത്യത്ത്വത്തില്‍ പോലീസ് സംഘമെത്തിയാണ് ആരോഗ്യ പ്രവര്‍ത്തകരെ മോചിപ്പിച്ചത്. ഹോം ക്വാറന്റൈനില്‍ പ്രവേശി പ്പിച്ച ആളെ പിന്നീട് നഗരസഭ കോവിഡ് കെയര്‍ സെന്റെറിലേക്ക് മാറ്റി.

കോട്ടക്കല്‍ 4 സെന്റ് കോളനിയിലെ പത്തോളം പേര്‍ക്കെതിരെ നഗരസഭ സെക്രട്ടറി ഷെറില്‍ഐറിന്‍ സോളമന്റ പരാതിപ്രകാരം ക്യത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ,അകലം പാലിക്കാതെ ഒത്തുകൂടല്‍, പകര്‍ച്ച വ്യാധി പ്രതിരോധ നിയമപ്രകാരവുമാണ് പയ്യോളി പോലീസ് കേസെടുത്തത്.

Tags:    

Similar News