ധര്‍മടം: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിനിടെ കെഎസ്‌യു നേതാക്കളെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാക്കളെ റിമാന്‍ഡ് ചെയ്തു. എസ്എഫ്‌ഐ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ആശിഷ് ടി പെരളം, സംസ്ഥാന കമ്മിറ്റി അംഗം ശരത്ത് രവീന്ദ്രന്‍ എന്നിവരെ ധര്‍മടം പോലിസ് അറസ്റ്റ് ചെയ്തത്.
പാലയാട് കാംപസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി സി കെ ഹര്‍ഷരാജിനെയും നിയമ വിദ്യാര്‍ഥി ആഷിത്ത് അശോകനെയും ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തത്. ആശിഷ് ഉള്‍പ്പടെ എട്ടോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പേരിലാണ് ധര്‍മ്മടം പോലിസ് വധശ്രമത്തിന് കേസെടുത്തത്. കഴിഞ്ഞ ദിവസം ധര്‍മടം പോലിസ് കോറോത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല.