കോട്ടയം: ജബല്‍പൂരില്‍ വൈദികന് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ചും പരിഹസിച്ചും ബിജെപി നേതാവ് പി സി ജോര്‍ജ്. ക്ഷേത്രത്തിനു മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടി കിട്ടും എന്നാണ് പരിഹാസം
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ജബല്‍പൂരിലെ പോലിസ് സ്റ്റേഷനില്‍ പൊലിസുകാര്‍ നോക്കിനില്‍ക്കെയാണ് മലയാളികളായ രണ്ട് കത്തോലിക്ക പുരോഹിതരെയടക്കം ഹിന്ദുത്വവാദികള്‍ തല്ലിച്ചതച്ചത്.
രഞ്ചി പോലിസ് സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ജബല്‍പുരിലെ വികാരി ജനറലായ ഫാ.ഡേവിസ് ജോര്‍ജ്, ഫാ. ടി ജോര്‍ജ് എന്നിവരെ ജയ് ശ്രീറാം വിളിച്ചെത്തിയ വിഎച്ച്പി, ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. എപ്രില്‍ ഒന്നിന് മണ്ട്ല ഇടവകയില്‍ ജൂബിലി 2025 ആഘോഷത്തിന്റെ ഭാഗമായി വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെയാണ് സംഭവം.
അതേ സമയം എമ്പുരാന്‍ സിനിമക്കെതിരെയും പിസി ജോര്‍ജ് വിമര്‍ശനമുന്നയിച്ചു. ഇങ്ങനെ ഒരു സിനിമ ഇറങ്ങാന്‍ പാടില്ലായിരുന്നെന്നും സെന്‍സര്‍ ബോര്‍ഡ് നടപടി ശരിയായില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.