പറന്നുയര്‍ന്നതിന് പിന്നാലെ പുക; സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചറിക്കി

വിമാനം പറന്നുയര്‍ന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.

Update: 2022-07-02 04:46 GMT

ന്യൂഡല്‍ഹി: പറന്നുയര്‍ന്നതിന് പിന്നാലെ പുക കണ്ടെത്തിയതിനെതുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചറിക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയര്‍ന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.

Tags:    

Similar News