ശമ്പളം ചോദിച്ചപ്പോള്‍ ശുചിമുറിയിലെ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമം: പരാതിയുമായി അധ്യാപികമാര്‍

മാസങ്ങളായി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് ശമ്പളം നല്‍കുന്നില്ല. ശമ്പളം ആവശ്യപ്പെടുമ്പോഴെല്ലാം നഗ്‌നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തിരുന്നത്.

Update: 2020-09-24 14:04 GMT

മീററ്റ്: ശമ്പളം ചോദിച്ച അധ്യാപികമാരെ അവരുടെ നഗ്‌നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ശമ്പളം കൊടുക്കാതിരിക്കാന്‍ നഗ്നദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്‌മെയില്‍ ചെയ്യുന്നതായി അധ്യാപികമാര്‍ പരാതിപ്പെട്ടത്. 52 അധ്യാപികമാരാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറിയും മകനുമാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതെന്ന് സദര്‍ ബസാര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ അധ്യാപകര്‍ പറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് സെക്രട്ടറിയുടെ മകനെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.


മാസങ്ങളായി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് ശമ്പളം നല്‍കുന്നില്ല. ശമ്പളം ആവശ്യപ്പെടുമ്പോഴെല്ലാം നഗ്‌നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തിരുന്നത്. ഇത്തരത്തില്‍ മാസങ്ങളോളം ശമ്പളം നല്‍കാതെ അധ്യാപികമാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചതായും പരാതിയില്‍ പറയുന്നു.


എന്നാല്‍ അധ്യാപികമാരുടെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. അധ്യാപികമാരുടെ ശുചിമുറിയില്‍ സിസിടിവി ക്യാമറ വെച്ചിട്ടില്ലെന്നും പുരുഷ അധ്യാപകരുടെ ശുചിമുറിയിലാണ് സിസിടിവി കാമറ സ്ഥാപിച്ചതെന്നും മാനേജ്‌മെന്റ് പറഞ്ഞു. അടുത്ത കാലത്ത് സ്‌കൂളിനുള്ളില്‍ കൊലപാതകം നടന്ന പശ്ചാത്തലത്തിലാണ് ഇത് സ്ഥാപിച്ചതെന്നും ന്യായീകരിച്ചു. മുന്‍പ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുകരിക്കുന്ന തരത്തില്‍ മുടിവെട്ടണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടതുവഴി വാര്‍ത്തകളില്‍ ഇടം നേടി സ്‌കൂളിനെതിരെയാണ് പുതിയ ആരോപണവും ഉയര്‍ന്നിട്ടുള്ളത്.





Tags:    

Similar News