കണ്ണില്‍ മുളക്‌സ്‌പ്രേയടിച്ച് യുവതിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ശ്രീജയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പവേശിപ്പിച്ചു.

Update: 2019-12-16 15:50 GMT
കണ്ണില്‍ മുളക്‌സ്‌പ്രേയടിച്ച് യുവതിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കല്‍പറ്റ: മാനന്തവാടി തലപ്പുഴയില്‍ മുളകുപൊടി സ്‌പ്രേയടിച്ച് യുവതിയെ കാറില്‍ തട്ടികൊണ്ട് പോകാന്‍ ശ്രമം. കാറില്‍ നിന്ന് കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് വീഴ്ച്ചയില്‍ പരിക്കേറ്റു. സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനാനെ പിടികൂടിയിട്ടുണ്ട്. വെണ്‍മണി മേലോട്ടു വിള പ്രകാശന്റെ ഭാര്യ ആശാവര്‍ക്കറായ ശ്രീജയെയാണ് ഉച്ചക്ക് ശേഷം2.30 ഓടെ തലപ്പുഴ 42 ല്‍ നിന്ന് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. അക്രമത്തിനു ശേഷം കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് പേര്യയില്‍ വെച്ച് പിടികൂടുകയായിരുന്നു. ശ്രീജയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍പവേശിപ്പിച്ചു. 

Tags:    

Similar News