തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാന്‍ ശ്രമം; ഡല്‍ഹിയില്‍ രണ്ട് പോലിസുകാര്‍ അറസ്റ്റില്‍

Update: 2022-10-16 08:36 GMT

ന്യൂഡല്‍ഹി: ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി മുഴക്കിയ ഡല്‍ഹി പോലിസിലെ രണ്ട് പോലിസുകാരെ അറസറ്റ് ചെയ്തു. മൂന്ന് പോലിസുകാരാണ് പ്രതിപ്പട്ടികയിലുള്ളത്.

ഷഹ്ദ്രയില്‍ ജിടിബി എന്‍ക്ലേവിലെ താമസക്കാരനെയാണ് പോലിസുകാര്‍ പണം തന്നില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണി മുഴക്കിയത്. ഇവര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു.

പണം പിടിച്ചെടുത്തശേഷം പ്രതികള്‍ മര്‍ദ്ദനമേറ്റയാളെ വിട്ടയച്ചു. ജിടിബി പോലിസ്‌റ്റേഷനില്‍ ലഭിച്ച പരാതിയനുസരിച്ച് മര്‍ദ്ദനമേറ്റയാള്‍ ഒരു സെയില്‍സ് ടാക്‌സ് ഏജന്റാണ്.

തട്ടിക്കൊണ്ടുപോയി പണം വാങ്ങാന്‍ ശ്രമിച്ചതിന് പോലിസുകാര്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്തു.

സീമാപുരിയിലെ സന്ദീപ്, റോബിന്‍ തുടങ്ങിയ രണ്ട് പോലിസുകാരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹപ്രവര്‍ത്തകന്‍ അമിത് ഒളിവിലാണ്.

ജിടിബി എന്‍ക്ലേവില്‍ താമസിക്കുന്ന ഇയാള്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്രതികള്‍ തടഞ്ഞുനിര്‍ത്തി ഭീഷണിമുഴക്കിയത്. ഒക്ടോബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം.

Tags:    

Similar News