കൂട്ടായില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; പോലിസ് തെറ്റിദ്ധരിപ്പിക്കുന്നു: എസ്ഡിപിഐ

തിരൂര്‍: കൂട്ടായില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം.കോതപ്പറമ്പ് കടല്‍ തീരത്ത് ഇരിക്കുമ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ അസ്‌കറിനെ മാരകായുധങ്ങളുമായി വന്നു സംഘം ചേര്‍ന്ന് വെട്ടി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ അസ്‌കര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.സംഭവം പോലിസിന്റെ നിഷ്‌ക്രിയത്തത്തിന്റെ കൂടി ഫലമാണെന്നും വിഷയത്തെ കുടുംബകലഹമാക്കി വഴി തിരിച്ചുവിടാനാണ് വിടാനാണ് പോലിസ് ശ്രമിക്കുന്നത് എന്നും എസ്ഡിപിഐ ഭാരവാഹികള്‍ തിരൂരില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പും ഇതേ രീതിയില്‍ മാരകായുധങ്ങളുമായി പ്രതികള്‍ വന്ന് അഷ്‌കറിനെ അക്രമിച്ചിരുന്നു. ഇതിനെതിരെ തിരൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും തിരൂര്‍ സബ് ഇന്‍സ്‌പെകടര്‍ക്കും പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അത് കൊണ്ടാണ് വീണ്ടും ആക്രമണങ്ങള്‍ നടത്താന്‍ പ്രതികള്‍ക്ക് പ്രചോതനമായത്. മാത്രമല്ല ഇപ്പോള്‍ മീഡിയകളിലൂടെ തെറ്റായ വാര്‍ത്തകളാണ് പോലിസ് നടത്തികൊണ്ടിരിക്കുന്നത് വഴി തര്‍ക്കം എന്ന പേരില്‍ വിഷയത്തെ വരുത്തി തീര്‍ത്ത് പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലിസ് സ്വീകരിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും ആയത് കൊണ്ട് തിരൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് എന്നിവരെ മാറ്റി നിര്‍ത്തി കൊണ്ട് ഡിവൈഎസ്പി റാങ്കിലുള്ള പോലിസ് ഉദ്യേഗസ്ഥന്‍ അന്വേഷിക്കണമെന്നും
അന്വേഷണം അട്ടിമറിക്കാനാണ് പോലിസ് അധികാരികള്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്നലെ രാത്രി 7 മണിക്ക് കോതപ്പറമ്പ് കടല്‍ തീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും ആയി വാളും ഇരുമ്പ് പൈപ്പും അടക്കം ഉള്ള മാരകായുധങ്ങളുമായി അഷ്‌കറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് തലക്കും കൈയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റ അഷ്‌കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
പത്രസമ്മേളനത്തില്‍ എസ്ഡിപിഐ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ അബ്ദുള്ളക്കുട്ടി തിരുത്തി( ജില്ല കമ്മറ്റി അംഗം)തവനൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ മംഗലംഎസ്ഡിപിഐ മംഗലം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എസ്ഡിപിഐ മംഗലം പഞ്ചായത്ത് ജോയിന്‍്‌സെക്രട്ടറി ആദില്‍ മംഗലംആശാന്‍പ്പടി ബ്രാഞ്ച് മെമ്പര്‍ അമീന്‍ എന്നിവര്‍ പങ്കെടുത്തു.