അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റില്‍

ഒളിവില്‍ പോയ കല്ലമ്പലം വടശേരികോണം സ്വദേശി ജയനാണ് കല്ലമ്പലം പോലിസിന്‍റെ പിടിയിലായത്.

Update: 2020-09-10 06:00 GMT
അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റില്‍

തിരുവനന്തപുരം: പട്ടികജാതി സമുദായത്തില്‍പ്പെട്ട അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കല്ലമ്പലം വടശേരികോണം സ്വദേശി ജയനാണ് കല്ലമ്പലം പോലിസിന്‍റെ പിടിയിലായത്.

ജനവാസമേഖലയില്‍ അനധികൃതമായി ആരംഭിച്ച കോഴിഫാമിന് എതിരെ ആർഡിഒക്ക് പരാതി നല്‍കി ഫാം പൂട്ടിച്ചതുമായി ബന്ധപ്പെട്ട് പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന വഴി അടക്കുകയും പരാതിക്കാരായ പിതാവിനെയും മകനെയും മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 

Tags:    

Similar News