കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
കൊല്ലം: കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റു ചെയ്തു. ചവറ നടുവത്ത് ചേരി തെക്കുംഭാഗം സ്വദേശി സജിക്കുട്ടന്‍ (34) ആണ് അറസ്റ്റിലായത്. പഞ്ചായത്തിന്റെ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറാണ് പ്രതി. ജൂണ്‍ 3ന് നടന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പരാതി മുഖ്യമന്ത്രി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.
വീട്ടില്‍ ചികിത്സയിലായിരുന്ന അബോധാവസ്ഥയിലുള്ള രോഗിയെ കൊവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതിക്രമം നടന്നത്. കൂടെ പുരുഷന്മാര്‍ വേണ്ടെന്നും രോഗിയായ സ്ത്രീക്കൊപ്പം സ്ത്രീ തന്നെ മതിയെന്നും ഇയാള്‍ പറഞ്ഞിരുന്നു. കൂടെയുള്ള സ്ത്രീയെ കയറിപ്പിടിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ വേറൊരു വണ്ടി കടന്നുപോയതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.