അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചകേസ്: ദിലീപ് നല്‍കിയ ഹരജിയില്‍ ഇന്ന് വിധി
കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന നടന്‍ ദിലീപിനെതിരേയുളള കേസില്‍ ഇന്ന് കേരള ഹൈക്കോടതി വിധി പറയും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്.
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി എന്‍ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടല്‍ ഉടമ ശരത്, ഐടി വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.
ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ആരോപിച്ചത്. ഈ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കേസെടുത്തത്.