ചെന്നിത്തലയുടെ പരിപാടിയില്‍ പങ്കെടുത്തെന്ന്; ബിഎല്‍ഒയ്ക്ക് സസ്‌പെന്‍ഷന്‍

Update: 2021-04-03 18:23 GMT
ചെന്നിത്തലയുടെ പരിപാടിയില്‍ പങ്കെടുത്തെന്ന്;   ബിഎല്‍ഒയ്ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തെന്ന പരാതിയില്‍ ബിഎല്‍ഒയെ സസ്‌പെന്റ് ചെയ്തു. എല്‍ഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഎല്‍ഒ കെ പ്രമോദ് കുമാറിനെ ആലപ്പുഴ ജില്ല കലക്ടര്‍ സസ്‌പെന്റ് ചെയ്തത്. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയോടൊപ്പം ബിഎല്‍ഒ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതിന്റെ വീഡിയോ സഹിതം എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്.

Attended Chennithala's event; BLO Suspensed

Tags:    

Similar News