കെ റെയിലിനെതിരെ സമരത്തിന് യുഡിഎഫ്; യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും,കെ റെയിലിനെതിരെയുളള പ്രതിഷേധങ്ങളും ചര്‍ച്ച ചെയ്യാനുളള യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു നേതാക്കള്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ സമരം കൂടുതല്‍ ശക്തമാക്കുന്നത് ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം.ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും,കെ റെയിലിനെതിരെയുളള പ്രതിഷേധങ്ങളും ചര്‍ച്ച ചെയ്യാനുളള യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു നേതാക്കള്‍.തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു.പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി നേതൃത്വം പരിഗണിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് നേതാക്കള്‍ നല്‍കുന്നത്.കെ റെയില്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിര്‍ക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന പരാതികളും അടക്കം ഉയര്‍ത്തി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. തുടര്‍ച്ചയായി ശിശു മരണം റിപ്പോര്‍ട്ട് ചെയ്യുന്ന അട്ടപ്പാടി വിഷയവും പൊതു ശ്രദ്ധയിലേക്ക് കൊണ്ട് വരാന്‍ യുഡിഎഫ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി യുഡിഎഫ് പ്രതിനിധി സംഘം അട്ടപ്പാടി സന്ദര്‍ശിക്കും. കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് തയ്യാറെടുക്കുകയാണ് യുഡിഎഫ്. കെ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം. 18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.ഇന്ധനവില വര്‍ദ്ധനവിനെതിരെയും കൂടുതല്‍ സമര പരിപാടികള്‍ നടത്താന്‍ യുഡിഎഫ് പദ്ധതിയിട്ടിട്ടുണ്ട്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലായിരുന്നു യോഗം.