ആറ്റിങ്ങല്‍ ബൈപാസ്: നോട്ടിഫിക്കേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി

സംസ്ഥാനത്തെ ഹൈവേ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചിലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സഭയെ അറിയിച്ചു.

Update: 2019-11-21 09:39 GMT

ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ ബൈപാസ് പദ്ധതിയുടെ 3 എ നോട്ടിഫിക്കേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ നാഷണല്‍ ഹൈവേ വികസനം സംബന്ധിച്ച് അടൂര്‍ പ്രകാശ് എം.പി ഉന്നയിച്ച ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഹൈവേ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചിലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സഭയെ അറിയിച്ചു.

Tags:    

Similar News