പ്രീമിയര്‍ ലീഗ്; വോള്‍വ്‌സ് നാലിലേക്ക് കുതിക്കുന്നു; ആഴ്‌സണലിന് തോല്‍വി

മൂന്നാം സ്ഥാനക്കാരായ ലെസ്റ്ററിന് ഇന്നലെ വാറ്റ്‌ഫോഡിനോട് സമനില വഴങ്ങേണ്ടി വന്നു. 1-1നാണ് ലെസ്റ്ററിന്റെ സമനില.

Update: 2020-06-21 07:10 GMT
പ്രീമിയര്‍ ലീഗ്; വോള്‍വ്‌സ് നാലിലേക്ക് കുതിക്കുന്നു; ആഴ്‌സണലിന് തോല്‍വി

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തോല്‍വി. 15ാം സ്ഥാനത്തുള്ള ബ്രിങ്ടണാണ് ആഴ്‌സണലിന്റെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. 2-1നാണ് ആഴ്‌സണലിന്റെ തോല്‍വി. ഒമ്പതാം സ്ഥാനത്തുള്ള ആഴ്‌സണലിന് ടോപ് ഫോര്‍ കടമ്പ കടക്കണമെങ്കില്‍ തുടര്‍ മല്‍സരങ്ങളില്‍ ജയിച്ചേ തീരൂ. മല്‍സരത്തില്‍ പെപ്പേയിലൂടെ 69ാം മിനിറ്റില്‍ ആഴ്‌സണല്‍ ലീഡെടുത്തുവെങ്കിലും രണ്ട് ഗോളടിച്ച് ബ്രിങ്ടണ്‍ തിരിച്ചടിച്ചു.

അതിനിടെ മൂന്നാം സ്ഥാനക്കാരായ ലെസ്റ്ററിന് ഇന്നലെ വാറ്റ്‌ഫോഡിനോട് സമനില വഴങ്ങേണ്ടി വന്നു. 1-1നാണ് ലെസ്റ്ററിന്റെ സമനില. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് വോള്‍വ്‌സ് ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി. മറ്റൊരു മല്‍സരത്തില്‍ ഇതേ സ്‌കോറിന് ക്രിസ്റ്റല്‍ പാലസ് ബേണ്‍മൗത്തിനെ തോല്‍പ്പിച്ചു. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ എവര്‍ട്ടണെ നേരിടുമ്പോള്‍ ചെല്‍സി ആസ്റ്റണ്‍ വില്ലയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ ഷെഫ് യുനൈറ്റഡ് ന്യൂകാസിലിനെ നേരിടും.






Tags:    

Similar News