എറണാംകുളത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു

Update: 2022-04-05 05:53 GMT
എറണാംകുളത്ത് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു

എറണാകുളം: ആപ്പ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥി മരണപ്പെട്ടു. ഇന്നലെ രാത്രി ആണ് അപകടം സംഭവിച്ചത്. വിദ്യാര്‍ഥിയായ മുസ്ഫിര്‍ പാര്‍ട്ടൈം ജോലി ആവശ്യത്തിന് മറ്റു രണ്ട് സുഹൃത്തുക്കളോടൊപ്പം ആപ്പ ഓട്ടോ റിക്ഷയില്‍ സഞ്ചരിക്കവേ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മലപ്പുറം തിരൂരങ്ങാടി കെസി റോഡ് സ്വദേശി എന്‍ പി മുസ്തഫ-സുബൈദ എന്നവരുടെ ചെറിയ മകന്‍ മുസ്ഫിര്‍ ആണ് മരണപ്പെട്ടത്. മൃതദേഹം എറണാംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം മേലെചിന ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Tags:    

Similar News