തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി

Update: 2025-01-09 07:15 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട്് മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരില്‍ മൂന്ന് പേര്‍സ്ത്രീകളാണ്. ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറു പേരും ആശുപത്രിയിലാണ് മരിച്ചത്. ഏകദേശം ഒന്‍പത് മണിയോടെയാണ് ദുരന്തമുണ്ടാകുന്നത്. പ്രധാന ഉല്‍സവമായതു കൊണ്ടുതന്നെ വലിയ ജനതിരക്കായിരുന്നു ഇവിടെ. കൂപ്പണ്‍ കിട്ടിയാല്‍ മാത്രമേ ദര്‍ശനം സാധ്യമാകു എന്നത് തിരക്ക് വര്‍ധിപ്പിച്ചു.

അതുകൊണ്ടു തന്നെ വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലായിരുന്നു കൂടുതല്‍ ജനങ്ങള്‍. 5000തില്‍ അധികം പേര്‍ ഒരോ വരുകളിലും ഉണ്ടായിരുന്നു. ടോക്കണ്‍ വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചു. ഇതാണ് അപകടമുണ്ടാക്കിയത്. ആദ്യമായാണ് ഇവിടെ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. വേദനയില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News