നഴ്സിങ്ങ് മേഖലയിലെ സമഗ്ര സംഭാവനക്ക് ഒരു ലക്ഷം രൂപയുടെ പുരസ്കാരം

Update: 2023-01-10 15:24 GMT

കോഴിക്കോട്: നഴ്സിങ് അക്കാദമിക് മേഖലയിൽ വിദഗ്ധയായിരുന്ന ഡോ. സെയ്ത് സൽമയുടെ അനുസ്മരണാർഥം ജെ.ഡി.റ്റി ഇസ്‌ലാം കോളജ് ഓഫ് നേഴ്സിങ്ങും, ഡോ.സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് ഒരു ലക്ഷം രൂപ യുടെ ബെസ്റ്റ് നേഴ്സിങ്ങ് എഡുക്കേറ്റർ അവാർഡിന് എൻട്രികൾ ക്ഷണിച്ചതായി പുരസ്കാരസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ സമഗ്രസംഭാവനയാണ് പരിഗണിക്കുക.

രോഗീ പരിചരണം, നഴ്സിങ്ങ് ലീഡർഷിപ്പ്, നഴ്സിങ്ങ് എഡുക്കേഷൻ, സോഷ്യൽ/കമ്മ്യൂണിറ്റി സർവ്വീസ്​, റിസർച്ച് ഇന്നോവേഷൻ തുടങ്ങിയ മേഖലകളിൽ മികച്ച യോഗ്യതയും പ്രവർത്തനപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. മേൽയോഗ്യതയുള്ള ഒരാളെ മറ്റൊരാൾക്ക് നിർദ്ദേശിക്കുകയും ആവാം.

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2023 ജനുവരി 31. കേരളത്തിലെ വിവിധ നഴ്സിങ്ങ് കോളേജുകളിൽ പ്രഫസർ, പ്രിൻസിപ്പൽ തസ്​തികകളിൽ മികച്ച സേവനം അനുഷ്ഠിക്കുകയും സൗത്ത് ഇന്ത്യയിലെ പ്രധാന യൂണിവേഴ്സിറ്റികളിലും കേരള പി.എസ്​.സിയിലും എക്സാമിനർ, ക്വസ്റ്റ്യൻപേപ്പർ സെറ്റർ, വിവിധ സർക്കാർ കമ്മറ്റികളിൽ മെമ്പർ, ഇൻ്റർനാഷനൽ സെൻ്റർ ഫോർ എക്സലൻസ്​ ഇൻ നേഴ്സിങ്ങ് എന്ന സംഘടനയുടെ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ഡോ.സെയ്ത് സൽമയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 2023 മാർച്ച് മാസത്തിൽ നടക്കുന്ന അനുസ്​മരണ സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും.

ഡോ.സെയ്ത് സൽമയോടുള്ള ബഹുമാനാർത്ഥം കോഴിക്കോട് ജെ.ഡി.റ്റി ഇസ്‍ലാം കോളേജ് ഓഫ് നഴ്സിങ് ആണ് അവാർഡ് സ്​പോൺസർ ചെയ്യുന്നത്. വിദഗ്ധസമിതിയാണ് പുരസ്​കാര ജേതാവിനെ തെരഞ്ഞെടുക്കുക. എൻട്രികൾ അയക്കേണ്ട വിലാസം ഡോ. സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ, ഡോർ നമ്പർ 11/1149, പയ്യടിമീത്തൽ, വെള്ളിമാടുകുന്ന്, മേരിക്കുന്ന്.പി.ഒ, കോഴിക്കോട്– 673012. കേരള. ഇ–മെയിൽ drsalmafoundation@gmail.com (എൻട്രി ഫോം ലഭിക്കാൻ ഈ മെയിൽ ഐ.ഡിയിൽ തന്നെ അപേക്ഷിക്കണം)

കൂടുതൽ വിവരങ്ങൾക്ക് : 9447010558, 8075916478.

വാർത്താ സമ്മേളനത്തിൽ ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് നേഴ്സിങ്ങ് പ്രിൻസിപ്പൽ െപ്രാഫ.പി.സി സുനിത, ഡോ.സെയ്ത് സൽമ ചാരിറ്റബിൾ ഫൗണ്ടേഷൻ വൈസ്​ ചെയർമാൻ െപ്രാഫ. ക്യുര്യാക്കോസ്​ വട്ടമറ്റം, ജന.സെക്രട്ടറി സി. പ്രദീഷ്കുമാർ, അംഗങ്ങളായ പി.എം. അബൂബക്കർ, പി.എം. ചേക്കുഞ്ഞി എന്നിവർ പ​ങ്കെടുത്തു.

Similar News