വായ്പാ തിരിച്ചടവ് മുടങ്ങി: പി വി അന്‍വര്‍ എംഎല്‍എക്ക് ജപ്തി നോട്ടിസ് അയച്ച് ആക്‌സിസ് ബാങ്ക്
1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി
മലപ്പുറം:വായ്പാ തിരിച്ചടവ് മുടങ്ങിയതില്‍ പി വി അന്‍വര്‍ എംഎല്‍എക്ക് ജപ്തി നോട്ടിസ്.പി വി അന്‍വറിന്റെ ഒരു ഏക്കര്‍ ഭൂമി ജപ്തി ചെയ്യാനാണ് ആക്‌സിസ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. 1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി. ജപ്തി നടപടിയെക്കുറിച്ച് ബാങ്ക് പത്രപ്പരസ്യം നല്‍കി.
മലപ്പുറം ചീങ്കണ്ണിപ്പാലയില്‍ അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുളള വസ്തുവില്‍ അനുമതിയില്ലാതെ നിര്‍മിച്ച റോപ്‌വേ പൊളിച്ചുനീക്കുന്ന നടപടി ഇന്നും തുടരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുളള ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടി.ഒരു റോപ് വേ പോയാല്‍ രോമം പോകുന്നത് പോലെയെന്നായിരുന്നു പി വി അന്‍വര്‍ ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.