ബാബരി വിധി അനീതി: പോപുലര്‍ ഫ്രണ്ട് പ്രതിഷേധ വിളംബരം

തിരൂര്‍ ബസ്സ്റ്റാന്റില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പരിപാടി നൂറ് മീറ്റര്‍ അകലെവച്ച് പോലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റിന് ഉള്ളില്‍ തന്നെ പ്രകടനം നടത്തുകയും വിളമ്പര പ്രഖ്യാപനവും നടത്തി.

Update: 2019-11-11 12:19 GMT

പരപ്പനങ്ങാടി: ബാബരി മസ്ജിദ് ഭുമി കേസ് വിധി അനീതിയാണന്ന് പ്രഖ്യാപിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂരില്‍ പ്രതിഷേധവിളംബരം നടത്തി. തിരൂര്‍ ബസ്സ്റ്റാന്റില്‍ നിന്ന് തുടങ്ങിയ പ്രതിഷേധ പരിപാടി നൂറ് മീറ്റര്‍ അകലെവച്ച് പോലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്റിന് ഉള്ളില്‍ തന്നെ പ്രകടനം നടത്തുകയും വിളമ്പര പ്രഖ്യാപനവും നടത്തി. വിശ്വാസങ്ങളെ മുന്‍നിറുത്തി സത്യങ്ങളെ പുറം തള്ളിയ വിധി അനീതിയാണന്നും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരണമെന്നും പ്രഖ്യാപന സന്ദേശത്തില്‍ വെസ്റ്റ് ജില്ലസിക്രട്ടറി അഹദ് വളാഞ്ചേരി പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് ജില്ല, ഏരിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി.



 

Tags:    

Similar News