ബാബരി മസ്ജിദ്: വിധി പറഞ്ഞ മുന്‍ ജഡ്ജിക്ക് സുരക്ഷ നീട്ടി നല്‍കണമെന്ന അപേക്ഷ സുപ്രിംകോടതി തള്ളി

Update: 2020-11-02 09:55 GMT

ന്യൂഡല്‍ഹി: സുരക്ഷ നീട്ടിനല്‍കണമെന്ന ബാബരി കേസില്‍ വിധി പറഞ്ഞ പ്രത്യേക കോടതി മുന്‍ ജഡ്ജിയുടെ അപേക്ഷ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എസ് കെ യാദവിന്റെ ഇതുസംബന്ധിച്ച അപേക്ഷയാണ് സുപ്രിംകോടതി തളളിയത്. സുരക്ഷ നീട്ടിനല്‍കുന്നത് അനുചിതമാണെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. ജസ്റ്റിസ് നവിന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

കോടതിയില്‍ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസമാണ് ജസ്റ്റിസ് എസ് കെ യാദവ്, ബിജെപി നേതാവ് എല്‍ കെ അദ്വാനി, എം എം ജോഷി, ഉമാ ഭാരതി അടക്കം 32 പേരെ കുറ്റവിമുക്തരാക്കിയത്. മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റക്കാരായി വിധിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു വിധിയില്‍ പറഞ്ഞത്.

Tags:    

Similar News