ബാബരി മസ്ജിദ് വിധി: ഒരു നിലപാടുമില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കോടതി വിധിക്കെതിരെ ശക്തമായി രംഗത്തു വന്നപ്പോള്‍ ബാബരി മസ്ജിദ് വിഷയത്തിലെ ഒളിച്ചുകളി തുടരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്തത്.

Update: 2020-09-30 13:36 GMT

കൊല്‍ക്കത്ത: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെവിട്ട കോടതി വിധി സംബന്ധിച്ച് ഒരു അഭിപ്രായവുമില്ലാതെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. 'ഇത് ഒരു കോടതി വിധിയാണ്, അതിനാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നുവെന്ന് പറയാന്‍ കഴിയില്ല. 28 വര്‍ഷത്തിനുശേഷം വിധി വന്നു, കുറച്ചുപേര്‍ അതില്‍ അതൃപ്തരാണ്. ചില സംഘടനകള്‍ അവരുടെ അതൃപ്തി പ്രകടിപ്പിച്ചതായി ഞങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. വിധിന്യായത്തില്‍ സന്തുഷ്ടരല്ലാത്തവര്‍ക്ക് ഉയര്‍ന്ന കോടതികളില്‍ ആശ്വാസം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'' മുതിര്‍ന്ന ടിഎംസി നേതാവും പാര്‍ട്ടി വക്താവുമായ സൗഗത റോയ് പറഞ്ഞു.


പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കോടതി വിധിക്കെതിരെ ശക്തമായി രംഗത്തു വന്നപ്പോള്‍ ബാബരി മസ്ജിദ് വിഷയത്തിലെ ഒളിച്ചുകളി തുടരുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്തത്. 'മുള്‍പടര്‍പ്പിനു ചുറ്റും അടിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അബ്ദുല്‍ മന്നാന്‍ ആവശ്യപ്പെട്ടു. ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് വിട്ടുനല്‍കാനുള്ള സുപ്രിം കോടതി വിധി വന്നപ്പോഴും മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും നിശബ്ദത പാലിച്ചിരുന്നു.




Tags:    

Similar News