പ്രധാനമന്ത്രിയുടെ ത്രിപുര എയര്‍പോര്‍ട്ടിലെ ചടങ്ങ് 'കൊവിഡ് ഉത്പാദന ഹബ്' ആയി; തൃണമൂല്‍ കോണ്‍ഗ്രസ്

ചടങ്ങില്‍ പങ്കെടുത്ത ആയിരങ്ങളുടെ ചിത്രം പങ്കുവെച്ച മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ ട്വീറ്റ് സഹിതമായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് തൃപുര മഹാരാജ ബീര്‍ ബിക്രം എയര്‍പോര്‍ട്ടിലെ ഇന്‍ഗ്രേറ്റഡ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്

Update: 2022-01-04 15:31 GMT
പ്രധാനമന്ത്രിയുടെ ത്രിപുര എയര്‍പോര്‍ട്ടിലെ ചടങ്ങ് കൊവിഡ് ഉത്പാദന ഹബ് ആയി; തൃണമൂല്‍ കോണ്‍ഗ്രസ്

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ത്രിപുര എയര്‍പോര്‍ട്ടിലെ ചടങ്ങ് 'കൊവിഡ് ഉത്പാദന ഹബ്' ആയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ ചടങ്ങിലൂടെ ആയിരങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയതായും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ വിമര്‍ശിച്ചു. ചടങ്ങില്‍ പങ്കെടുത്ത ആയിരങ്ങളുടെ ചിത്രം പങ്കുവെച്ച മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ ട്വീറ്റ് സഹിതമായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസമാണ് തൃപുര മഹാരാജ ബീര്‍ ബിക്രം എയര്‍പോര്‍ട്ടിലെ ഇന്‍ഗ്രേറ്റഡ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

 പെട്ടെന്ന് പടരുന്ന കൊവിഡ് വകഭേദം ഒമിക്രോണ്‍ രാജ്യത്ത് പടരുന്ന സമയത്ത് കേന്ദ്രം പുറത്തിറക്കിയ ഒരു നിര്‍ദേശവും തൃപുരയിലെ ചടങ്ങില്‍ പാലിക്കപ്പെട്ടില്ലെന്നും തൃണമൂല്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കൊന്നും മാസ്‌ക് ഉണ്ടായിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. പൊതു ജനത്തോട് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുകയും പ്രധാന മന്ത്രി് തന്നെ അത് ലംഘിക്കുകയും ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News