തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്നാവശ്യം; യുഡിഎഫിന് കത്തയച്ച് അൻവർ

Update: 2025-01-19 06:10 GMT
തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്നാവശ്യം; യുഡിഎഫിന് കത്തയച്ച് അൻവർ

തിരുവനന്തപുരം:യുഡിഎഫിന് കത്തയച്ച് അൻവർ. തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്. 10 പേജുള്ള കത്തിൽ എന്തുകൊണ്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു എന്നതടക്കമുള്ള കാര്യങ്ങളാണ് അൻവർ വിശദീകരിക്കുന്നത്. രണ്ട് ദിവസങ്ങൾക്കു മുമ്പാണ് അൻവർ യുഡിഎഫിന് കത്തയച്ചത് എന്നാണ് സൂചനകൾ. കെപിസിസി കാര്യസമിതി യോഗം നടക്കാനിരിക്കെയാണ് കത്ത് അയക്കൽ. മറ്റു ഘടകകക്ഷികൾക്കും അൻവർ കത്തയച്ചിട്ടുണ്ടെന്നാണ് റിപോർട്ട്.

Tags:    

Similar News