തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ പ്രവേശനമില്ല; അന്‍വറിനെ അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം

Update: 2025-04-23 09:43 GMT
തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ പ്രവേശനമില്ല; അന്‍വറിനെ അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ പ്രവേശനമില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഇക്കാര്യം പി വി അന്‍വറിനെ നേതൃത്വം അറിയിച്ചു. തൃണമൂല്‍ എന്ന നിലയില്‍ മുന്നണിയില്‍ എടുക്കാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

ഇന്ന് പി വി അന്‍വറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്‍വര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്നും ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും എന്നാണ് കൂടിക്കാഴ്ചക്കു ശേഷം വി ഡി സതീശന്‍ പറഞ്ഞത്. പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നണി പ്രവേശം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയത്.

അതേസമയം, ചര്‍ച്ചയില്‍ സംതൃപ്തനാണെന്നു പറഞ്ഞ അന്‍വര്‍ തന്റെ പോരാട്ടം കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെതിരേയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ ഇട്ടെറിഞ്ഞ് യുഡിഎഫിലേക്ക് പോകാന്‍ പെട്ടെന്ന് സാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്.

Tags:    

Similar News