ബാബരി വിധി അനീതി: അബ്‌റാര്‍ ഉലമാ കൗണ്‍സില്‍
ഈ വിധി മതേതര ഇന്ത്യ പ്രതീക്ഷിച്ചത് തന്നെ. കാരണം ഒരു പൗരന്റെ അവസാന പ്രതീക്ഷയാകേണ്ട ജുഡീഷ്യറി പോലും സവര്‍ണ മേധാവികളുടെ പാദസേവകരായി മാറിക്കൊണ്ടിരിക്കുന്ന ദയനീയ കാഴ്ചയാണ് സമീപകാലങ്ങളിലെ പല കോടതി വിധികളിലൂടെയും കണ്ട് കൊണ്ടിരിക്കുന്നത്.
വടുതല: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സംഘപരിവാര നേതൃത്വത്തെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് വെറുതെ വിട്ട സിബിഐ കോടതി വിധി തികച്ചും അനീതിയാണെന്ന് അബ്‌റാര്‍ ഉലമാ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.
ഈ വിധി മതേതര ഇന്ത്യ പ്രതീക്ഷിച്ചത് തന്നെ. കാരണം ഒരു പൗരന്റെ അവസാന പ്രതീക്ഷയാകേണ്ട ജുഡീഷ്യറി പോലും സവര്‍ണ മേധാവികളുടെ പാദസേവകരായി മാറിക്കൊണ്ടിരിക്കുന്ന ദയനീയ കാഴ്ചയാണ് സമീപകാലങ്ങളിലെ പല കോടതി വിധികളിലൂടെയും കണ്ട് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ വിധിയില്‍ അത്ഭുതപ്പെടാനുമില്ല.
ഈ നില തുടര്‍ന്നാല്‍ കാലങ്ങളായി കാത്തുസൂക്ഷിച്ചു വന്ന മതേതര സങ്കല്‍പങ്ങളും ഐക്യവും തകിടം മറിയുമെന്ന് മനസ്സിലാക്കി നാം നിലകൊള്ളണമെന്ന് പ്രസിഡന്റ് മൗലവി ത്വാഹ അബ്‌റാരി, മൗലവി പി എ എം ശെരീഫുല്‍ അബ്‌റാരി, ജ.സെക്രട്ടറി, മൗലവി തഖിയുദ്ദീന്‍ അബ്‌റാരി പ്രസ്താവിച്ചു.