ബാലക്കോട്ട് ആക്രമണത്തിന് മുമ്പ് വിദ്യാര്‍ഥികളെ ജെയ്ശ്‌ മദ്‌റസയില്‍ നിന്നും പാക് സൈന്യം മാറ്റി

Update: 2019-03-05 06:36 GMT

ഇസ്‌ലാമാബാദ്: ബാലക്കോട്ടില്‍ ജെയ്ശ്‌ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് മുമ്പെ മദ്‌റസകളില്‍ നിന്നും വിദ്യാര്‍ഥികളെ സുരക്ഷിതയിടങ്ങളിലേക്ക് പാക് സൈന്യം മാറ്റിയെന്ന് റിപോര്‍ട്ട്. ആക്രമണം നടന്ന ഫെബ്രുവരി 26ന് വൈകീട്ടാണ് വിദ്യാര്‍ഥികളെ മദ്രസയില്‍ നിന്ന് സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയത്. അവിടെ കുറച്ചുദിവസം താമസിപ്പിച്ച ശേഷം അവരവരുടെ വീടുകളിലേക്ക് അയച്ചുവെന്നാണ് വിവരം. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. സൈന്യത്തിന്റെ ലക്ഷ്യങ്ങളിലൊന്നായ മദ്‌റസത്തുല്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ എന്ന ജെയ്ശ്‌ താവളം ആഴ്ചകള്‍ക്ക് മുമ്പെ പാക് സൈന്യത്തിന്റെ കാവലിലായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. അതേസമയം, മദ്‌റസയിലെത്തിയ മുഴുവന്‍ വിദ്യാര്‍ഥികളും തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്. കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 300 പേര്‍ മരിച്ചെന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് നേരത്തെ പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു.


Tags:    

Similar News