പാക് വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത് പരിഗണനയിലെന്നു പാകിസ്താന്‍
ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ പൂര്‍ണമായും അടച്ച വ്യോമപാത പിന്നീട് ക്വാലാംപൂര്‍, ബാങ്കോക്ക്, ന്യൂഡല്‍ഹി വ്യോമപാതകള്‍ ഒഴികെയുള്ളവ പാകിസ്താന്‍ തുറന്നു കൊടുത്തിരുന്നു
ലാഹോര്‍: ഫെബ്രുവരി 26 ലെ ബാലാകോട്ട് വ്യോമാക്രമണത്തെ തുടര്‍ന്ന് അടച്ച വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നകാര്യം പരിഗണനയിലുണ്ടെന്നു പാകിസ്താന്‍. പാകിസ്താന്‍ പാക് വ്യോമയാ ന മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണു ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
വരുന്ന 15നു നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു കരുതുന്നത്. ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ പൂര്‍ണമായും അടച്ച വ്യോമപാത പിന്നീട് ക്വാലാംപൂര്‍, ബാങ്കോക്ക്, ന്യൂഡല്‍ഹി വ്യോമപാതകള്‍ ഒഴികെയുള്ളവ പാകിസ്താന്‍ തുറന്നു കൊടുത്തിരുന്നു. ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വ്യോമപാത തുറന്നു കൊടുക്കുക എന്നും റിപോര്‍ട്ടുകളുണ്ട്.