ഇംറാന്‍ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; എംപിമാര്‍ അറസ്റ്റില്‍
കറാച്ചി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക്കെ ഇന്‍സാഫിന്റെ (പിടിഐ) ഉന്നത നോതാക്കളെ അറസ്റ്റ് ചെയ്തതായി റിപോര്‍ട്ട്.
ഇംറാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. ബാരിസ്റ്റര്‍ ഗോഫര്‍ഖാന്‍, ഷേര്‍ അഫ്‌സല്‍ മര്‍ഹത്, അഭിഭാഷകന്‍ ഷോയിബ് ഷഹീന്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. എത്രപേര്‍ അറസ്റ്റിലായി എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അറസ്റ്റിനെ ശക്തമായി എതിര്‍ത്ത പിടിഐ ജനാധിപത്യത്തിനെതിരെയുള്ള നേരിട്ടുള്ള ആക്രമണം എന്നാണ് വിശേഷിപ്പിച്ചത്. അറസ്റ്റ് നിയമവിരുദ്ധമെന്നാണ് പിടിഐ നേതാവ് സുല്‍ഫി ബുക്കാരി അഭിപ്രായപ്പെട്ടത്.
2022ല്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രിപദം നഷ്ടപ്പെട്ട മുന്‍ ക്രിക്കറ്റര്‍ കൂടിയായ ഇംറാൻ ഖാന്റ പേരില്‍ 150ലധികം കേസുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിനെതിരേ എടുത്തിരിക്കുന്ന കേസുകള്‍ കെട്ടിച ച്ചമച്ചതാണെന്നും ജയില്‍മോചിതനാക്കണമെന്നും പറഞ്ഞ് പതിനായിരങ്ങളാണ് പ്രതിഷേധിക്കുന്നത്.
നിലവില്‍ പാകിസ്തന്‍ പ്രധാനന്ത്രി നവാസ് ഷെരീഫിന്റെ രാഷ്ട്രീയ എതിരാളിയാണ് ഇംറാൻ ഖാന്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇറാൻ ഖാന്റെ പിടിഐ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എതിര്‍കക്ഷികളായ നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടിയും ബിലാവല്‍ ഭൂട്ടോയുടെ പിപിപിയും കൂട്ടുകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.