ആര്‍എസ്എസിനെതിരേ ബാനര്‍ വെച്ചതിന് കേസ്: അതേസ്ഥാനത്ത് ബാനര്‍ പുനസ്ഥാപിച്ച് എസ്ഡിപിഐ
ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയുടെ കോലം പ്രതിഷേധ സൂചകമായി കത്തിക്കുകയും ചെയ്തു.
മലപ്പുറം: ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്ന തലക്കെട്ടില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബാനറിനെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമം 153 വകുപ്പ് ചാര്‍ത്തി കേസെടുത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ബാനര്‍ അതേസ്ഥാനത് പുനസ്ഥാപിക്കുകയും ചെയ്തു. ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയുടെ കോലം പ്രതിഷേധ സൂചകമായി കത്തിക്കുകയും ചെയ്തു.
ആര്‍എസ്എസ്സിനെതിരേ ബാനര്‍ വെച്ചതിന് ഇടതുപക്ഷ പോലിസിന് എന്താണ് പ്രയാസമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അഡ്വ എ എ റഹീം ചോദിച്ചു. കേരള പോലിസ് ആര്‍എസ്എസിന് കീഴ്‌പ്പെട്ടിരിക്കുകയാണ്. കേസുമായി മുന്നോട്ട് പോവാനാണ് പോലിസ് തയ്യാറാവുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മണ്ഡലം പ്രസിഡന്റ് ടി സിദ്ധീഖ് മാസ്റ്റര്‍, സെക്രട്ടറി ഇര്‍ഷാദ് മൊറയൂര്‍, എം ടി ഇബ്രാഹീം, പി അബ്ദുല്‍ മജീദ്, സി പി നസ്രുദീന്‍, എം ടി മുഹമ്മദ്, ആത്തിഫ് നേതൃത്വം നല്‍കി..