ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ വനിതാ കായികയിനങ്ങളില്‍ നിന്നു വിലക്കും; ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

Update: 2025-02-06 06:27 GMT
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ വനിതാ കായികയിനങ്ങളില്‍ നിന്നു വിലക്കും; ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

വാഷിങ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും വനിതാ കായിക ഇനങ്ങളില്‍ മല്‍സരിക്കുന്നത് വിലക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ നീക്കം രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ കടുത്ത ചര്‍ച്ചകള്‍ക്ക് വഴി വെച്ചു.

വൈറ്റ് ഹൗസിലെ തന്റെ പ്രസംഗത്തില്‍, വനിതാ അത്ലറ്റുകളെ സംരക്ഷിക്കുന്നതില്‍ തന്റെ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു, 'സ്ത്രീകളുടെ കായിക ഇനങ്ങളില്‍ സ്ത്രീകള്‍ മാത്രമായിരിക്കും' എന്നായിരുന്നു പ്രഖ്യാപനം.ഈ നയം പാലിക്കാത്ത സ്‌കൂളുകളില്‍ നിന്ന് ഫെഡറല്‍ ഫണ്ടിംഗ് പിന്‍വലിക്കണമെന്നു ഉത്തരവുണ്ട്.കൂടാതെ, അന്താരാഷ്ട്ര കായിക മല്‍സരങ്ങള്‍ക്ക് സമാനമായ നയങ്ങള്‍ സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ പ്രാപ്തമാക്കാനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ഉത്തരവ് നിര്‍ദ്ദേശിക്കുന്നു.

സൈനിക, ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെ വിവിധ മേഖലകളിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തിയ ട്രംപ് തന്റെ ആദ്യ ടേമിലെ നയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ എക്‌സിക്യൂട്ടീവ് ഉത്തരവും ഇറക്കിയിരിക്കുന്നത്.

Tags:    

Similar News