കോഴിക്കോട് :ബീച്ചാശുപത്രിക്കുനേരെ അക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ബേപ്പൂർ രാമച്ചൻകണ്ടി വീട്ടിൽ ധനേഷി (37)നെയാണ് വെള്ളയിൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രിയിൽ അടിപിടിക്കിടയിൽ മൂക്കിനു പരിക്കേറ്റ് ബീച്ചാശുപത്രിയിൽ എത്തിയതായിരുന്നു ധനേഷ്. മദ്യലഹരിയിലായിരുന്ന ഇയാൾ ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുകയും പിന്നീട് ആശുപത്രിക്കു പുറത്തുകടന്ന് കല്ലെടുത്തെറിയുകയും ചെയ്തു. കല്ലേറിൽ ജനൽച്ചില്ല് പൊട്ടി.
തുടർന്ന് അധികൃതർ പോലീസിൽ പരാതി നൽകി. ആശുപത്രി സംരക്ഷണനിയമം, പൊതുമുതൽ നശിപ്പിക്കൽ നിയമം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.