ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.

Update: 2025-01-16 16:43 GMT

ചങ്ങരംകുളം: സംസ്ഥാനപാതയില്‍ വളയംകുളം മാങ്കുളത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. എറവറാംകുന്ന് തെക്കത്ത് വളപ്പില്‍ ശിഹാബുദ്ദീന്‍-സജിന ദമ്പതികളുടെ മകന്‍ ഷഹബാസ് (15) ആണ് വ്യാഴാഴ്ച വൈകിട്ട് ആറരക്ക് ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന നിഹാല്‍(15) പരിക്കുകളോടെ രക്ഷപ്പെട്ടു. റഹീമലി, ശബാന എന്നിവരാണ് മരിച്ച ഷഹബാസിന്റെ സഹോദരങ്ങള്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Similar News