യുവതിക്ക് ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ക്രൂരമര്‍ദ്ദനം: അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷിക്കണം- മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-05-28 17:54 GMT

തിരുവനന്തപുരം: ശാസ്തമംഗലത്ത് ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ മൊെബെല്‍ ഫോണില്‍ സംസാരിച്ചുനിന്ന യുവതിയെ ഏഴുവയസുള്ള മകളുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കേരള ബാങ്കിലെത്തിയ മരുതംകുഴി സ്വദേശിനി ബിടെക് ബിരുദധാരിയായ ശോഭനയെയാണ് ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ മര്‍ദ്ദിച്ചത്. ബ്യൂട്ടി പാര്‍ലറിന് മുന്നില്‍ നിന്ന് ഫോണില്‍ സംസാരിച്ചതായിരുന്നു പ്രകോപനം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. പാര്‍ലര്‍ ഉടമയായ മീന നടത്തിയ മനുഷ്യത്വരഹിതമായ നിയമലംഘനത്തിനെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും ബ്യൂട്ടി പാര്‍ലറിനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കണമെന്നും പൊതുപ്രവര്‍ത്തകനായ സി എല്‍ രാജന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News