തേനീച്ചയുടെ ആക്രമണം; രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന് ദാരുണാന്ത്യം

Update: 2025-01-14 08:04 GMT

പാലക്കാട്: തേനീച്ച ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൃഷിയിടത്തിലേക്ക് വരുന്നതിനിടെ തേനീച്ച ആക്രമിക്കുകയായിരുന്നു.

തേനീച്ചയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി സമീപത്തുള്ള കനാലിലേക്ക് ചാടിയ സത്യരാജ് ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും ബഹളം വച്ചതോടെ ഓടികൂടിയ നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചു. തുടര്‍ന്ന് സേനയും നാട്ടുകാരും ചേര്‍ന്നുള്ള തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു.

Tags:    

Similar News