ബംഗാള്‍: തിരഞ്ഞെടുപ്പിനു മുമ്പ് 6-7 എംപിമാര്‍ ത്രിണമൂലില്‍ ചേരുമെന്ന് ത്രിണമൂല്‍ മന്ത്രി
നോര്‍ത്ത് 24 പര്‍ഗാന: ബംഗാളിലെ ആറ് മുതല്‍ ഏഴ് എംപിമാര്‍ വരെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ത്രിണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരുമെന്ന് ബംഗാള്‍ ത്രിണമൂല്‍ മന്ത്രി ജ്യോതിപ്രിയ മാല്ലിക്. നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
''ആറ്-ഏഴ് എംപിമാര്‍ അടുത്തുതന്നെ ത്രിണമൂലില്‍ ചേരും. മെയ് മാസം തുടക്കത്തില്‍ത്തന്നെ അതുണ്ടാകും. ത്രിണമൂലില്‍ നിന്ന് പോയവര്‍ ഇപ്പോള്‍ തിരിച്ചുവരാന്‍ ക്യൂ നില്‍ക്കുകയാണ്. ബങ്കുറയില്‍ നിന്ന് പോയ തുഷാര്‍ ബാബു തിരിച്ച് പാര്‍ട്ടിയിലെത്തിക്കഴിഞ്ഞു''- അദ്ദേഹം പറഞ്ഞു.പാര്‍ട്ടി വിട്ടുപോയ സുവേന്ദു ഇനിയും ബിജെപിയില്‍ തുടരുമോ എന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
''സുവേന്ദുവിന് അടുത്തു വരുന്ന മാസങ്ങളില്‍ ബിജെപിയില്‍ തുടരാനാവുമോ?'' -അദ്ദേഹം ചോദിച്ചു.
ത്രിണമൂല്‍ നേതാവും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. നേരത്തെ തന്നെ അദ്ദേഹം ത്രിണമൂലില്‍ നിന്നും മന്ത്രി സ്ഥാനത്തുനിന്നും രാജിവച്ചിരുന്നു.